അടയ്ക്കാത്തോട് : വിമുക്തി പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഒരു ചുമർ' ചിത്രരചനാ മത്സരത്തിൽ പേരാവൂർ റേഞ്ച് തലത്തിലെ ഒന്നാം സ്ഥാനം നേടിയ അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിന് ട്രോഫി സമ്മാനിച്ച് ബോധവൽക്കരണ സന്ദേശം നൽകി. ഒന്നാം സമ്മാനമായി 1000 രൂപയുടെ ട്രോഫിയാണ് നൽകിയത്. അടയ്ക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു പി എ അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം പി സജീവൻ ഒന്നാം സമ്മാനം നേടിയ ചുവർ ചിത്രം വരച്ച വിദ്യാർത്ഥികൾക്ക് ട്രോഫി സമ്മാനിച്ച് ലഹരിവിരുദ്ധ ബോധവൽകരണ സന്ദേശം നൽകി. അധ്യാപകരായ ജോസ് സ്റ്റീഫൻ, റിജോയ് എം എം എന്നിവർ സംസാരിച്ചു. അധ്യാപകരായ സ്മിത ഇ കെ, സിസ്റ്റർ നിഷ ഫ്രാൻസിസ്, സിസ്റ്റർ ആൻ മരിയ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സി എം ജയിംസ്, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. 150 വിദ്യാർത്ഥികൾ പങ്കെടുത്തു.
A wall against drug addiction' : Trophy distribution and awareness was conducted